വയനാട്ടില്‍ ഷോപ്പിങ് കെട്ടിടം തകര്‍ന്നു വീണു

Friday 10 August 2018 9:25 am IST

വയനാട്: കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലെ ഷോപ്പിങ് കെട്ടിടം തകര്‍ന്നു വീണു. വൈത്തിരി ബസ് സ്റ്റാന്‍ഡിനകത്തുള്ള പഞ്ചായത്തിന്റെ ഷോപ്പിങ് കെട്ടിടമാണ് തകര്‍ന്നു വീണത്. ഇന്നലെ രാത്രിയോടെ ഉണ്ടായ സംഭവത്തില്‍ ആളപായമില്ല.

അതേസമയം കെട്ടിടത്തിന് മുമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ തകര്‍ന്നു. പ്രദേശത്ത് നിരവധികെട്ടിടങ്ങള്‍ തകര്‍ച്ചാ ഭീഷണിയിലാണ്. മഴ ഇന്നും തുടരുകയാണ്.

കുറുവാ ദ്വീപില്‍ കനത്ത വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട രണ്ട് വനവാസികളെ രക്ഷപ്പെടുത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.