താലിബാന്‍ ആക്രമണം; അഫ്ഗാനില്‍ 14 സൈനികര്‍ക്ക് ജീവഹാനി

Friday 10 August 2018 11:40 am IST
ഗാസ്‌നി നഗരത്തില്‍ പുലര്‍ച്ചെ രണ്ടോടെയാണ് താലിബാന്‍ ആക്രമണമുണ്ടായത്. പ്രദേശത്തെ വീടുകളില്‍ ഒളിച്ചിരുന്ന ഭീകരരാണ് ആക്രമണം നടത്തിയത്. നിരവധി കടകള്‍ ഭീകരര്‍ തീയിട്ടു നശിപ്പിച്ചതായും പ്രോവിഷണല്‍ പോലീസ് ചീഫ് ഫരിദ് അഹമ്മദ് മാഷല്‍ പറഞ്ഞു.

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഗാസ്‌നിയില്‍ താലിബാന്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇതിനകം കുറഞ്ഞത് 14 സൈനികര്‍ക്കു ജീവഹാനി നേരിട്ടു. 20 പേര്‍ക്കു പരിക്കേറ്റു. സുരക്ഷാ സേന നടത്തിയ തിരിച്ചടിയില്‍ നിരവധി ഭീകരരും കൊല്ലപ്പെട്ടു. 

ഗാസ്‌നി നഗരത്തില്‍ പുലര്‍ച്ചെ രണ്ടോടെയാണ് താലിബാന്‍ ആക്രമണമുണ്ടായത്. പ്രദേശത്തെ വീടുകളില്‍ ഒളിച്ചിരുന്ന ഭീകരരാണ് ആക്രമണം നടത്തിയത്. നിരവധി കടകള്‍ ഭീകരര്‍ തീയിട്ടു നശിപ്പിച്ചതായും പ്രോവിഷണല്‍ പോലീസ് ചീഫ് ഫരിദ് അഹമ്മദ് മാഷല്‍ പറഞ്ഞു.

അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെയാണ് ഗാസ്‌നി സിറ്റി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.