ആറുവയസുകാരിയെ പീഡിപ്പിച്ച ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍

Friday 10 August 2018 11:53 am IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍ ആറുവയസുകാരിയെ പീഡിപ്പിച്ച ഇലക്ട്രീഷ്യന്‍ അറസ്റ്റില്‍. ദല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളിലെ രണ്ടാം ക്‌ളാസ് വിദ്യാര്‍ത്ഥിനിയെയാണ് അതേ സ്‌കൂളിലെ ജീവനക്കാരനായ  ഇലക്ട്രീഷ്യന്‍ പീഡനത്തിനിരയാക്കിയത്. 

ആഗസ്റ്റ് എട്ടിനാണ് കേസിനാസ്പദമായ സംഭവം. സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെ പമ്പ് ഹൗസിനുള്ളിലേക്ക് കൂട്ടി കൊണ്ടു പോയാണ് ഇലക്ട്രീഷ്യന്‍ ലൈംഗികമായി ഉപദ്രവിച്ചത്. തുടര്‍ന്ന് സംഭവം പുറത്തു പറയരുതെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തില്‍ രക്തപ്പാടുകള്‍ കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യം തിരക്കിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്.

വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ കേസെടുത്തതായി പോലീസ് അറിയിച്ചു. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.