യെമനില്‍ സൗദി സഖ്യസേനയുടെ ആക്രമണം; 60 മരണം

Friday 10 August 2018 12:14 pm IST
29 കുട്ടികളടക്കം അറുപത് പേര്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം യെമനിലെ യെമനിലെ സാദാ പ്രവിശ്യയിലെ നഗരഭാഗത്തു കൂടി പോയ സ്‌കൂള്‍ ബസിനു നേരെ നടത്തിയ വ്യോമാക്രമണത്തിലാണ് കുഞ്ഞുങ്ങള്‍ മരിച്ചത്.

സാദാ: യെമനില്‍ ഹൂതി വിമതരെ ലക്ഷ്യമിട്ട് വീണ്ടും സൗദി സഖ്യസേനയുടെ ആക്രമണം. 29 കുട്ടികളടക്കം അറുപത് പേര്‍ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം യെമനിലെ യെമനിലെ സാദാ പ്രവിശ്യയിലെ നഗരഭാഗത്തു കൂടി പോയ സ്‌കൂള്‍ ബസിനു നേരെ നടത്തിയ വ്യോമാക്രമണത്തിലാണ് കുഞ്ഞുങ്ങള്‍ മരിച്ചത്. 

മരിച്ച 29 കുട്ടികളും ബസിലുണ്ടായിരുന്നവരാണ്. ഇവര്‍ എല്ലാവരും 15 വയസില്‍ താഴെയുള്ളവരാണ്. എന്നാല്‍ ആക്രമണത്തെപ്പറ്റി സൗദി പ്രതികരിച്ചിട്ടില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.