കല്‍പ്പറ്റ: ചേകാടി പാലം അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് ഗതാഗതം നിരോധിച്ചു. പുൽപ്പള്ളി- തിരുനെല്ലി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചേകാടി പാലമാണ് കനത്ത മഴയെ തുടർന്ന് തകർച്ചയുടെ വക്കിലെത്തിയിരിക്കുന്നത്.
പാലത്തിൽ വിള്ളൽ രൂപപ്പെട്ടിട്ടുണ്ട്. ചെറിയ രീതിയിൽ പാലം ഇളകാനും തുടങ്ങിയിട്ടുണ്ട് . ഇതേ തുടർന്നാണ് ഇതു വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: