ശബരിമല: സന്നിധാനത്ത് ബാലവേലയ്ക്ക് കുട്ടികളെ കൊണ്ടുവന്ന രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് സ്വദേശികളായ ഭാഗ്യരാജ്, മായകൃഷ്ണന്‍ എന്നിവരാണ് അറസ്റ്റിലായത്. 180ഓളം കുട്ടികളെയാണ് ഇവര്‍ കൊണ്ടുവന്നത്.
പമ്പ മുതല്‍ സന്നിധാനം വരെ വിവിധ ഹോട്ടലുകളിലേക്കാണ് ഇവര്‍ കുട്ടികളെ കൊണ്ടുവന്നത്. കുട്ടികളെ ശിശുക്ഷേമ സമിതിക്കു കൈമാറുമെന്നു പോലീസ് അറിയിച്ചു. നാനൂറു രൂപ ദിവസക്കൂലിക്കാണു കുട്ടികളെ ജോലിക്കു നിര്‍ത്തിയത്. ഇതില്‍ മൂന്നു രൂപ കുട്ടിക്കും നൂറു രൂപ റിക്രൂട്ട് ചെയ്തവര്ക്കുമാണു നല്‍കിയിരുന്നത്.
കുട്ടികളെ നിര്‍ത്തിയതിനു ഹോട്ടല്‍ ഉടമകള്‍ക്കെതിരേയും കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: