റോഡ് നിര്‍മാണത്തിനായി എത്തിച്ച വാഹനങ്ങള്‍ മോവോയിസ്റ്റുകള്‍ തീയിട്ടു

Friday 10 August 2018 12:59 pm IST

ന്തേവാഡ: ഛത്തീസ്ഗഡിലെ ദന്തവാഡയില്‍ റോഡ് നിര്‍മാണത്തിനായി എത്തിച്ച വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ തീയിട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് വാഹനങ്ങള്‍ അഗ്‌നിക്കിരയാക്കിയത്. ബച്ചേലി ടൗണില്‍ നടക്കുന്ന റോഡ് നിര്‍മാണത്തിന്റെ ഭാഗമായാണ് വാഹനങ്ങള്‍ എത്തിച്ചത്. ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയായിരുന്നു.

മേഖലയിലേക്ക് ഇരച്ചെത്തിയ 40ഓളം വരുന്ന ആയുധ ധാരികളായ മാവോയിസ്റ്റുകള്‍ വാഹനങ്ങള്‍ക്ക് തീയിടുകയായിരുന്നു. അഞ്ച് ട്രക്കുകള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ കത്തി നശിച്ചു. ഇതിന് പുറമെ ലോറി ഡ്രൈവര്‍മാരുടെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണുകളും സംഘം പിടിച്ചു വാങ്ങി.

കഴിഞ്ഞ ഒരാഴ്ചക്കിടെ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ നടത്തുന്ന മൂന്നാമത്തെ ആക്രമണമാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.