സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദല്‍ഹിയില്‍ കനത്ത സുരക്ഷ

Friday 10 August 2018 3:30 pm IST

ന്യൂദല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ദല്‍ഹിയിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കി. അറുന്നൂറോളം സിഐഎസ്എഫ് ജവാന്‍മാരെയാണ് അധികസുരക്ഷക്കായി നിയോഗിച്ചിരിക്കുന്നത്. ദല്‍ഹി മെട്രോ സ്റ്റേഷനുകളിലും ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ഓരോ യാത്രക്കാരനെയും വിശദ പരിശോധനകള്‍ക്ക് വിധേയമാക്കിയതിന് ശേഷം മാത്രമേ മെട്രോ സ്റ്റേഷനുകളിലേക്കും വിമാനത്താവളങ്ങളിലേക്കും കടത്തി വിടുകയുള്ളുവെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.മെട്രോ സ്റ്റേഷനുകളില്‍ യാത്രക്കാരെ രണ്ട് വട്ടം പരിശോധനകള്‍ക്ക് വിധേയമാക്കും. ആദ്യം കൈ ഉപയോഗിച്ചും പിന്നീട് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ചുമായിരിക്കും പരിശോധന. എന്നാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാത്ത തരത്തിലായിരിക്കണം പരിശോധന എന്നും നിര്‍ദേശിച്ചിട്ടുണ്ട്.

മെട്രോ അധികൃതര്‍, ദല്‍ഹി പേലീസ്, മറ്റ് സുരക്ഷ ഏജന്‍സികള്‍ എന്നിവരുമായി സഹകരിച്ചാണ് സുരക്ഷ നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്ന് സിഐഎസ്എഫ് ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ രഘുബീര്‍ ലാല്‍ പറഞ്ഞു. 5000 സിസിടിവി ക്യാമറകളുടെ നിയന്ത്രണമുള്ള കണ്‍ട്രോള്‍ റൂമും സുരക്ഷ ക്രമീകരണങ്ങളില്‍ സഹായമാകും.

മെട്രോ സ്റ്റേഷനുകളില്‍ അഞ്ഞൂറോളം സിഐഎസ്എഫ് ജവാന്‍മാരെയും വിമാനത്താവളത്തില്‍ നൂറോളം ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിരിക്കുന്നത്. മെട്രോയുടെ 210 സ്റ്റേഷനുകളിലാണ് സുരക്ഷ ഒരുക്കുന്നത്. മെട്രോ സ്റ്റേഷനുകളിലേക്കും വിമാനത്താവളത്തിലേക്കും വരുന്ന വാഹനങ്ങളെയും കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.