ഇടുക്കിയില്‍ അഞ്ചു ഷട്ടറുകളും തുറന്നു

Friday 10 August 2018 3:27 pm IST
മഴ കനത്തതോടെ 2401.60അടിയാണ് ഡാമിലെ ജലനിരപ്പ്. 2403 ആണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്നതിനാല്‍ കൂടുതല്‍ ജലം ഒഴുക്കിക്കളയേണ്ടി വരുമെന്ന് ഇടുക്കി കളക്ടറും മന്ത്രി എംഎംമണിയും വ്യക്തമാക്കിയിരുന്നു.

ഇടുക്കി: ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറുതോണിയിലെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തി. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ഇപ്പോഴും കനത്ത മഴയാണ് ലഭിക്കുന്നത്. മൂന്ന് ഷട്ടറുകളും തുറന്നിട്ടും ഡാമിലെ ജലനിരപ്പ് കുറയാത്ത സാഹചര്യത്തിലാണ് അഞ്ച് ഷട്ടറുകളും തുറന്നത്. സെക്കന്റില്‍ 600ഘന അടി വെള്ളമാണ് ഇപ്പോള്‍ പുറത്തേക്ക് ഒഴുക്കുന്നത്. അല്‍പ്പസമയത്തിനുള്ളില്‍ ഇത് 700 ഘനഅടിയായി ഉയര്‍ത്തും. മൂന്നു ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും രണ്ടെണ്ണം 50 സെന്റിമീറ്ററുമാണ് തുറന്നിരിക്കുന്നത്.

മഴ കനത്തതോടെ 2401.60അടിയാണ് ഡാമിലെ ജലനിരപ്പ്. 2403 ആണ് ഡാമിന്റെ പരമാവധി സംഭരണശേഷി. ജലനിരപ്പ് ഉയരുന്നതിനാല്‍ കൂടുതല്‍ ജലം ഒഴുക്കിക്കളയേണ്ടി വരുമെന്ന് ഇടുക്കി കളക്ടറും മന്ത്രി എംഎംമണിയും വ്യക്തമാക്കിയിരുന്നു. നീരൊഴുക്ക് തുടരുന്ന സാഹചര്യത്തി്ല്‍ മേഖലയില്‍ ഇന്നലെ തന്നെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അഞ്ചു ഷട്ടറുകളും തുറന്നതോടെ ചെറുതോണി പാലത്തിലുള്‍പ്പെടെ വെള്ളം കയറിയിട്ടുണ്ട്.

ഇടുക്കിയില്‍ നിന്നും കൂടുതല്‍ വെള്ളം ഒഴുക്കി വിടുകയാണെങ്കില്‍ ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ താഴ്ത്തി വെള്ളം ഒഴുക്കുന്നത് നിയന്ത്രിക്കാനും സാധ്യതയുണ്ട്. പെരിയാറിന്റെ തീരത്ത് നിന്നും കൂടുതല്‍ ആളുകളെ ഒഴിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.