ജയരാജന്‍ മന്ത്രിസഭയിലേക്ക്; വ്യവസായം, കായിക വകുപ്പുകള്‍ ലഭിക്കും

Friday 10 August 2018 3:47 pm IST
ഇ.പി.ജയരാജനെ മന്ത്രിയാക്കാന്‍ സംസ്ഥാന സെക്ട്രട്ടേറിയേററില്‍ ധാരണയായി. ഇ.പി.ജയരാജന് വ്യവസായം, കായികം എന്നീ വകുപ്പുകള്‍ ലഭിക്കുമെന്നാണ് സൂചന.

തിരുവനന്തപുരം: ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച ഇ.പി.ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരികെ വരുന്നു. ഇ.പി.ജയരാജനെ മന്ത്രിയാക്കാന്‍ സംസ്ഥാന സെക്ട്രട്ടേറിയേററില്‍ ധാരണയായി. ഇ.പി.ജയരാജന് വ്യവസായം, കായികം എന്നീ വകുപ്പുകള്‍ ലഭിക്കുമെന്നാണ്  സൂചന.

എ.സി.മൊയ്തീന് തദ്ദേശ സ്വയംഭരണ വകുപ്പും കെ ടി ജലീലിന് ഉന്നത വിദ്യാഭ്യാസ വകുപ്പും നല്‍കുമെന്നാണ് വിവരം. ഇന്ന് വൈകിട്ട് ചേരുന്ന സിപിഎം സംസ്ഥാന സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.