വയനാടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം

Friday 10 August 2018 4:07 pm IST

കല്‍പ്പറ്റ:വയനാടിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് ഈ വര്‍ഷത്തേത്. നാലായിരത്തി അഞ്ഞൂറോളം പേര്‍  ദുരിതാശ്വാസ ക്യാമ്പുകളില്‍. 1000 ല്‍ അധികം പേര്‍ താല്ക്കാലിക ക്യാമ്പുകളിലുമുണ്ട്. ഇതുവരെ നാല് മരണം സ്ഥിരീകരിച്ചു. ഇന്നലെ ഉരുള്‍ പൊട്ടി വെള്ളാരം കുന്നില്‍  മേപ്പാടി സ്വദേശി ഷൗക്കത്ത് മരിച്ചു. ജില്ലയിലെ പല ഭാഗങ്ങളിലും റോഡും പാലങ്ങളും ഒലിച്ചുപോയി.  ഇതോടെ പലയിടങ്ങളിലും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയുന്നില്ല. 

ബാണാസുര മലയിലെ കാപ്പിക്കളത്ത് ഉരുള്‍പൊട്ടി അന്‍പത് കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു.പഞ്ചാര കൊല്ലിവാളറാട്ടു കുന്നില്‍ ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് നാല്‍പ്പത് കുടുംങ്ങളെ സുരക്ഷിത സ്ഥാനങ്ങളിലെത്തിച്ചു. തൃക്കൈപ്പറ്റ മണിക്കുന്ന് മലയില്‍ മണ്ണിടിച്ചിലുണ്ടായി ഒന്‍പത് കുടുംബങ്ങളെ മാറ്റി. 

ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് കണക്കാക്കാതെ വെള്ളക്കെട്ടിനടുത്ത് തടിച്ചുകൂടിയ ജനങ്ങളെ പിരിച്ചുവിടാന്‍ പനമരത്ത് പോലീസ് ലാത്തിവീശി. തൃക്കൈപ്പറ്റ കാരാപ്പുഴ പദ്ധതിയിലെ അറുപത് മീറ്റര്‍ കനാല്‍ ഒലിച്ചുപോയി. വൈത്തിരി ബസ്സ് സ്റ്റാന്റിലെ മൂന്ന് നില കെട്ടിടത്തിന്റെ രണ്ട് നിലയും മണ്ണില്‍ താഴ്ന്നുപോയി. ഇതിനിടയില്‍പെട്ട് ഒരു കാറും ട്രാവലറും തകര്‍ന്നു.ഇവിടെ മണ്ണിടിച്ചില്‍ തുടരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.