മഴക്കെടുതി: എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്ത് പ്രധാനമന്ത്രി

Friday 10 August 2018 5:10 pm IST
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് പെട്ടെന്ന് സൈനിക വിഭാഗങ്ങളെ അയച്ചതിന് നന്ദി അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയും എല്ലാ സഹായങ്ങളും വാഗ് ദാനം ചെയ്തു.

തിരുവനന്തപുരം: കേരളം ഗുരുതരമായ കാലവര്‍ഷക്കെടുതി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ എല്ലാവിധ സഹായങ്ങളും ഉറപ്പാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ്  സഹായം ഉറപ്പു നല്‍കിയത്.

സംസ്ഥാനത്തെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് പെട്ടെന്ന് സൈനിക വിഭാഗങ്ങളെ അയച്ചതിന് നന്ദി അറിയിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രിയും എല്ലാ സഹായങ്ങളും വാഗ് ദാനം ചെയ്തു.

കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയും വിളിച്ച് വിവരങ്ങള്‍ തിരക്കുകയും പിന്തുണ വാഗ്ദാനം നല്‍കുകയും ചെയ്തു. ദുരിതാശ്വാസത്തിന് പത്തു കോടി രൂപ കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്നും കുമാരസ്വാമി അറിയിച്ചു. 

ബാണാസുര സാഗറില്‍ നിന്നുള്ള വെള്ളം ഒഴുകിപ്പോകുന്നതിന് കബനി നദിയില്‍ കര്‍ണാടക ഭാഗത്തുള്ള ഷട്ടറുകള്‍ കേരളത്തിന്റെ ആവശ്യപ്രകാരം തുറന്നതായും എച്ച്.ഡി കുമാരസ്വാമി അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.