ന്യൂദല്‍ഹി: സംസ്ഥാനത്ത് പ്രളയം തുടരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ ആരാഞ്ഞു.
ദുരിതബാധിതര്‍ക്ക് സാധ്യമായ എല്ലാ സഹായവും വാഗ്ദാനം ചെയ്ത മോദി ദുരന്തം നേരിടുന്നതില്‍ കേരളത്തിലെ ജനങ്ങളോടൊപ്പം തോള്‍ചേര്‍ന്ന് നില്‍ക്കുമെന്നും വ്യക്തമാക്കി. സംസ്ഥാനത്തെ സ്ഥിതിഗതികള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചതായും രക്ഷാപ്രവര്‍ത്തനത്തിന് ഉടനടി സൈനിക വിഭാഗങ്ങളെ അയച്ചതിന് നന്ദി അറിയിച്ചതായും പിണറായി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: