പാളങ്ങളുടെ നവീകരണം; ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം

Saturday 11 August 2018 2:34 am IST

കൊച്ചി: റെയില്‍വെ പാതയില്‍ പാളങ്ങളുടെ നവീകരണം നടക്കുന്നതിനാല്‍ ശനി, ഞായര്‍, ചൊവ്വ ദിവസങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിനു പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തി. എറണാകുളം ടൗണ്‍-ഇടപ്പള്ളി റെയില്‍വെ പാതയിലാണ് പാളങ്ങളുടെ നവീകരണം. ആറ് പാസഞ്ചറുകള്‍ ഉള്‍പ്പെടെ എട്ടോളം ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി. നാലു ട്രെയിനുകള്‍ ഒരു മണിക്കൂറോളം വൈകും.

യാത്രക്കാരുടെ സൗകര്യത്തിനായി മൂന്നു ദിവസങ്ങളിലും രാവിലെ ഏഴിന് എറണാകുളം ജംഗ്ഷനില്‍ നിന്നു പുറപ്പെടുന്ന ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസിന് ഗുരുവായൂര്‍ വരെ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് അനുവദിച്ചു. കൂടാതെ നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്സ്പ്രസിന് അങ്കമാലിയിലും ഇരിങ്ങാലക്കുടയിലും സ്റ്റോപ്പുകള്‍ അനുവദിച്ചിട്ടുണ്ട്.

എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്സ്പ്രസ്, എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍, ഗുരുവായൂര്‍-തൃശൂര്‍ പാസഞ്ചര്‍, തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍, എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍, നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍ എന്നീ ട്രെയിനുകള്‍ റദ്ദാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.