ജി ടെകും സാപും കൈകോര്‍ക്കുന്നു

Saturday 11 August 2018 2:37 am IST

കോഴിക്കോട്: വിദ്യാര്‍ഥികളായ യുവജനങ്ങളുടെ ഡിജിറ്റല്‍ സ്‌കില്‍ ഉയര്‍ത്തുന്നതിന് ജി ടെകും സാപ് ഇന്ത്യയുമായി കരാറില്‍ ഒപ്പുവെച്ചു. കേരളത്തിലുടനീളമുള്ള പ്രവൃത്തിപരിചയം സിദ്ധിച്ച ബിസിനസ് പ്രൊഫഷണലുകള്‍ക്കും ബിരുദധാരികള്‍ക്കും വേണ്ടിയുള്ളതാണ് പുതിയ പാഠ്യപദ്ധതി. സാപിന്റെ ഫിനാന്‍സ് ആന്‍ഡ് കണ്‍ട്രോളിങ്ങ്, സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍, മെറ്റീരിയില്‍ മാനേജ്‌മെന്റ്, പ്രൊഡക്ഷന്‍ പ്ലാനിംഗ് എന്നീ വിഷയങ്ങളാണ് പുതുതായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എന്റര്‍പ്രൈസ് ആപ്ലിക്കേഷന്‍ സ്‌കില്ലുള്ള പ്രൊഫഷണുകളെയാണ് രാജ്യമെമ്പാടും ആവശ്യപ്പെടുന്നതെന്നും ജി-ടെകുമായി സഹകരിച്ച് പ്രസ്തുത വിഷയത്തില്‍ ഒരു വര്‍ക്ക് ഫോഴ്‌സിനെ തന്നെ വാര്‍ത്തെടുക്കാന്‍ കഴിയുമെന്നും സാപ് സെയില്‍സ് തലവന്‍ ലോറന്‍സ് ജെല്ലി പറഞ്ഞു.

സാപുമായി യോജിച്ചു പ്രവര്‍ത്തിക്കുന്നതിലൂടെ ജി-ടെക്കിന്റെ വിദ്യാര്‍ത്ഥികളെ ഇന്നത്തെ ഡിജിറ്റല്‍ ലോകവുമായി ബന്ധപ്പെടുത്തി അവരുടെ കരിയര്‍ ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ജി-ടെക് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ മെഹ്‌റൂഫ് മണലൊടി പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.