ജോയ് ആലുക്കാസും ജോളി സില്‍ക്‌സും ഓണത്തിന് രണ്ടു കോടിയുടെ സമ്മാനങ്ങള്‍ നല്‍കുന്നു

Saturday 11 August 2018 2:37 am IST

കൊച്ചി: ഓണം പ്രമാണിച്ച് രണ്ടു കോടി രൂപയുടെ സമ്മാനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കുകയാണ് ജോയ് ആലുക്കാസും ജോളി സില്‍ക്‌സും. ജോയ് ആലുക്കാസില്‍നിന്നോ ജോളി സില്‍ക്‌സില്‍നിന്നോ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കാണ് വമ്പന്‍ സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരം. 

കേരളത്തിലെമ്പാടുമുള്ള 11 ഷോറൂമുകളില്‍നിന്നും പര്‍ച്ചേസ് ചെയ്യുന്നവരില്‍ തെരഞ്ഞെടുക്കപ്പെടുന്ന 11 ഭാഗ്യശാലികള്‍ക്ക് 11 ഹ്യുണ്ടായ് ഗ്രാന്റ് ഐ-10 കാറുകളും 11 എന്‍ഫീല്‍ഡ് ബുള്ളറ്റുകളും സ്വന്തമാക്കാം. ജോളി സില്‍ക്‌സില്‍നിന്ന് 1000 രൂപയ്‌ക്കോ ജോയ് ആലൂക്കാസില്‍നിന്ന് 5000 രൂപയ്‌ക്കോ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് ഡയമണ്ട് നെക്‌ലേസുകള്‍, സ്വര്‍ണനാണയങ്ങള്‍, എല്‍ഇഡി ടിവികള്‍, സ്മാര്‍ട്ട് ഫോണുകള്‍, ഗിഫ്റ്റ് കാര്‍ഡുകള്‍, സില്‍വര്‍ കോയിനുകള്‍, കാഞ്ചീപുരം സാരികള്‍, ഡിന്നര്‍ സെറ്റുകള്‍, മിക്‌സികള്‍ തുടങ്ങി മറ്റ് സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ സ്വന്തമാക്കാവുന്നതാണ്.

ഓണാഘോഷത്തില്‍ ഉപയോക്താക്കള്‍ക്കായുള്ള ഉപഹാരംകൂടിയാണ് വമ്പന്‍ സമ്മാനങ്ങളോടുകൂടിയ ഈ ഫെസ്റ്റിവല്‍ എന്ന് ചെയര്‍മാന്‍ ജോയ് ആലുക്കാസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.