സ്ത്രീത്വത്തെ അപമാനിക്കുന്നത് ആവിഷ്‌കാര സ്വാതന്ത്ര്യമല്ല: സൈന്യ മാതൃശക്തി

Saturday 11 August 2018 2:41 am IST

കോഴിക്കോട്: സ്ത്രീത്വത്തെയും മാതൃത്വത്തേയും അപമാനിക്കുന്നത് എഴുത്തുകാരന്റെ സ്വാതന്ത്ര്യമായി കരുതാനാവില്ലെന്ന് സൈന്യ മാതൃശക്തി സംസ്ഥാന നേതൃ യോഗം പ്രമേയത്തിലൂടെ ചൂണ്ടിക്കാട്ടി. സംസ്‌കാരത്തിന്റെയും സഭ്യതയുടെയും അതിര്‍വരമ്പുകള്‍ ലംഘിക്കുന്ന ആവിഷ്‌കാരങ്ങള്‍ സാഹിത്യമോ കലയോ ആയി പരിഗണിക്കപ്പെടുന്നില്ല. അശ്ലീല സാഹിത്യങ്ങള്‍ക്കെതിരെ നിയമ നടപടി എടുക്കുമ്പോള്‍ എഴുത്തുകാരന്‍ അത് തന്റെ സ്വാതന്ത്ര്യമായി പരിഗണിക്കണമെന്ന് വാദിക്കുന്നത് അംഗീകരിക്കാനാവില്ല.

ക്ഷേത്രവിശ്വാസത്തെയും മാതൃത്വത്തെയും അപമാനിച്ച മാതൃഭൂമി പത്രത്തിന്റെ നിലപാടില്‍ യോഗം പ്രതിഷേധിച്ചു. വരിക്കാരെയും വായനക്കാരെയും അപമാനിച്ച നിലപാടില്‍ മാറ്റം വരുത്തുന്നതുവരെ മാതൃഭൂമി പ്രസിദ്ധീകരണങ്ങള്‍ ബഹിഷ്‌കരിക്കാന്‍ യോഗം തീരുമാനിച്ചു. അനിത അജിത്ത് അധ്യക്ഷയായി. അഖില ഭാരതീയ ഉന്നതാധികാരസമിതി അംഗം കെ. സേതുമാധവന്‍ മുഖ്യപ്രഭാഷണം നടത്തി. പൂര്‍വസൈനിക സേവാ പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷന്‍ വേലായുധന്‍ കളരിക്കല്‍, ജനറല്‍ സെക്രട്ടറി മധു വട്ടവിള, ക്യാപ്റ്റന്‍ ഗോപകുമാര്‍, ശ്രീകല സതീഷ്, രമ കൃഷ്ണമൂര്‍ത്തി, കമലാദേവി, ശിവറാണി സുരേന്ദ്രന്‍, ഉഷ, ഗിരിജ, മായഗോപന്‍ എന്നിവര്‍ സംസാരിച്ചു.

പുതിയ ഭാരവാഹികളായി പത്മശ്രീ മീനാക്ഷിഅമ്മ, ലെഫ്. കേണല്‍ വിജയകുമാരി, പത്മവി വേകാനന്ദന്‍ (രക്ഷാധികാരികള്‍) അനിത അജിത്ത് (പ്രസിഡന്റ്), രമ കൃഷ്ണമൂര്‍ത്തി (വൈസ് പ്രസിഡന്റ്), ശ്രീകല സതീഷ് (ജനറല്‍ സെക്രട്ടറി), ശിവറാണി സുരേന്ദ്രന്‍ (ജോ. സെക്രട്ടറി), സുഗതശശി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.