വിരാട് കോഹ്‌ലി ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍: സ്റ്റീവ്‌വോ

Saturday 11 August 2018 3:01 am IST

സിഡ്‌നി: ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയെ മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവ് വോ വാനോളം പുകഴ്ത്തി. ലോകത്തെ ഏറ്റവും മകിച്ച സാങ്കേതിക മികവുളള ബാറ്റ്‌സ്മാന്‍ വിരാട് കോഹ് ലിയാണെന്ന് സ്റ്റീവ് വോ പറഞ്ഞു.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സ് താരങ്ങളായ കോഹ് ലിയും ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സും സാങ്കേതിക മികവുള്ള ബാറ്റ്‌സ്മാന്മാരാണ്. ഇതില്‍ ഡിവില്ലിയേഴ്‌സ് ടെസ്റ്റ് കളിക്കുന്നത് നിര്‍ത്തി. നിലവില്‍ കോഹ് ലിയാണ് സാങ്കേിതക മികവുള്ള ലോകത്തെ ഏക ബാറ്റ്‌സ്മാന്‍.

ഇതിഹാസങ്ങളായ ബ്രയാന്‍ ലാറ, വിവിയന്‍ റിച്ചാര്‍ഡ്‌സ് തുടങ്ങിയവരെപ്പോലുള്ള ബാറ്റ്‌സ്മാന്മാരെക്കാള്‍ മികച്ച കളിക്കാരനാണ് കോഹ്‌ലിയെന്ന് സ്റ്റീവ് വോ പറഞ്ഞു. 67 ടെസ്റ്റ് കളിച്ച കോഹ് ലി 5754 റണ്‍സ് നേടി. 54.28 ശതമാനമാണ് ശരാശരി. 211 ഏകദിനങ്ങള്‍ കളിച്ച കോഹ് ലി 9779 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. 58.2 ശതമാനമാണ് ശരാശരി. 62 ട്വന്റി 20 മത്സരങ്ങളില്‍ 2102 റണ്‍സ് നേടിയിട്ടുണ്ട്. അടുത്തിടെ ടെസ്റ്റ് ബാറ്റ്‌സ്മാന്മാരുടെ റാങ്കിങ്ങില്‍ കോഹ് ലി ഒന്നാം സ്ഥാനത്തെത്തി. ഏകദിന റാങ്കിങ്ങിലും ഇന്ത്യന്‍ നായകനാണ് ഒന്നാം സ്ഥാനത്ത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.