പതിനായിരങ്ങള്‍ ബലി തര്‍പ്പണം നടത്തി; ശിവരാത്രി മണപ്പുറത്ത് ബലിതർപ്പണം റോഡിൽ
കളമശ്ശേരി: സംസ്ഥാനത്ത് പിതൃമോക്ഷം തേടി പതിനായിരങ്ങള്‍ ബലിതര്‍പ്പണം നടത്തി. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം വന്‍ സുരക്ഷയിലാണ് മിക്കയിടത്തും ബലിതര്‍പ്പണം നടന്നത്. ആലുവ ശിവരാത്രി മണപ്പുറത്ത് പെരിയാറിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ബലിതർപ്പണത്തിനായി എത്തുന്ന ഭക്തജനങ്ങൾക്ക് ശിവരാത്രി മണപ്പുറത്ത് തോട്ടക്കാട്ടുകര-മണപ്പുറം റോഡിന്റെ ഇരുവശങ്ങളിലാണ് ബലിതറകൾ സജജീകരിച്ചിരുന്നത്.
മുൻ വർഷത്തെ അപേക്ഷിച്ച് ഈ വർഷം പിതൃതർപ്പണത്തിനെത്തിയ ഭക്തജനങ്ങളുടെ തിരക്ക് കുറവായിരുന്നു. പെരിയാറിന്റെ കൈവഴികളിന്റെ പല സ്ഥലങ്ങളിൽ ജലനിരപ്പ് കുറഞ്ഞ സ്ഥലങ്ങളിലും ബലിതർപ്പണങ്ങൾണ്ടത്തി ശിവരാത്രി മണപുറത്തേക്കിറങ്ങുന്ന പടവുകളിൽ ബാരിക്കേടുകെട്ടി പോലീസ് ഫയർഫോഴ്സ് കേന്ദ്ര ദുരിത നിവാരണ സേന എന്നിവരുടെ നിരീക്ഷണത്തിലാൻ ഭക്തജനങ്ങൾ ബലിതർപ്പണം നടത്തിയത്.
ഏതെങ്കിലു വിധത്തിലുള്ള അത്യാഹിതങ്ങൾ സംഭവിച്ചു കഴിഞ്ഞു അത് നേരിടാനുള്ള കേന്ദ്ര ദുരിത നിവാരണ സേനയും ഇന്നലെ മുതൽ ശിവരാത്രി മണപ്പുറത്തുണ്ട്. വർക്കല പാപനാശം, തിരുവല്ലം പരശുരാമക്ഷേത്രം, ശംഖുംമുഖം കടൽത്തീരം എന്നിവിടങ്ങളിലും ബലിതര്‍പ്പണം നടന്നു.