ഇടുക്കിയില്‍ ജലനിരപ്പ് കുറയുന്നു; ജലനിരപ്പ് 2400 ആയാല്‍ ഷട്ടറുകള്‍ താഴ്ത്തും

Saturday 11 August 2018 7:50 am IST
ജലനിരപ്പ് 2400 അടി ആകുന്നതുവരെ ഷട്ടറുകള്‍ താഴ്ത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുണ്ട്.

പൈനാവ്: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പില്‍ നേരിയ കുറവ്. 2401.04 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കുറഞ്ഞതിനാല്‍ ഡാമിലേക്കുള്ള നീരൊഴുക്കിന്റെ അളവും കുറഞ്ഞിട്ടുണ്ട്. ഷട്ടര്‍ തുറന്നതിന് ശേഷം ജലനിരപ്പ് കുറയുന്നത് ഇത് ആദ്യമാണ്. 

ജലനിരപ്പ് 2400 അടി ആകുന്നതുവരെ ഷട്ടറുകള്‍ താഴ്ത്തില്ലെന്ന് അറിയിച്ചിട്ടുണ്ട്. പെരിയാറിന്റെ തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുണ്ട്. വെള്ളത്തിന്റെ കുത്തൊഴുക്കില്‍ ചെറുതോണി ബസ് സ്റ്റാന്‍ഡില്‍ ആറടി താഴ്ചയില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടു. ചെറുതോണി പാലവും അപകടാവസ്ഥയിലാണ്. 

ഭൂതത്താന്‍‌കെട്ടിലും ജലനിരപ്പ് കുറഞ്ഞിട്ടുണ്ട്. കക്കി ഡാമില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി 53,501 പേരെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മൂഴിയാര്‍ മണിയാര്‍ അണക്കെട്ടുകള്‍ തുറന്നതോടെ പമ്ബാ നദിയും കരകവിഞ്ഞിട്ടുണ്ട്. ഇതോടെ അപ്പര്‍ കുട്ടനാട്ടിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് വര്‍ധിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.