മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 136 അടിയിലേക്ക്

Saturday 11 August 2018 9:19 am IST
മുല്ലപ്പെരിയാറില്‍ ഇന്നലെ രാവിലെ 134.40 അടിയായിരുന്നു ജലനിരപ്പ്. വൈകിട്ട് ആറ് മണിയോടെ 135 അടിയിലെത്തി. 142 അടിയാണ് ഡാമിന്റെ സംഭരണശേഷി.

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് 136 അടിയിലേക്ക്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ ജലം തമിഴ്‌നാട്ടിലേക്ക് ഒഴുക്കി തേനി ജില്ലയിലെ വൈഗ അണക്കെട്ടില്‍ സംഭരിക്കുകയാണ്. 

മുല്ലപ്പെരിയാറില്‍ ഇന്നലെ രാവിലെ 134.40 അടിയായിരുന്നു ജലനിരപ്പ്. വൈകിട്ട് ആറ് മണിയോടെ 135 അടിയിലെത്തി. 142 അടിയാണ് ഡാമിന്റെ സംഭരണശേഷി.  സെക്കന്‍ഡില്‍ 5726 ഘന അടി ജലമാണ് മുല്ലപ്പെരിയാറിലേക്ക് ഒഴുകിയെത്തുന്നത്. ഇതില്‍ നിന്നും 2005 ഘന അടി ജലമാണ് തമിഴ്‌നാട്ടിലേക്ക് ഒഴുക്കുന്നത്. തമിഴ്‌നാട്ടിലേക്ക് സെക്കന്റില്‍ 2600 ഘനയടി വെള്ളമാണ് പരമാവധി കൊണ്ടുപോകാന്‍ കഴിയുക. 

71 അടി സംഭരണ ശേഷിയുള്ള വൈഗ അണക്കെട്ടില്‍ ഇപ്പോള്‍ 59.51 അടി ജലമാണുള്ളത്. വൈഗയില്‍ നിന്നും മധുരയിലേക്ക് സെക്കന്റില്‍ 960 ഘന അടി ജലം തുറന്നു വിട്ടിട്ടുണ്ട്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.