കമ്പകക്കാനം കൂട്ടക്കൊല : രണ്ട് പേര്‍ കൂടി പിടിയില്‍

Saturday 11 August 2018 9:43 am IST
ശ്യാമപ്രസാദാണ് പ്രതികള്‍ക്ക്ആവശ്യമായ ഗ്ലൗസും മറ്റും വാങ്ങിക്കൊടുത്തത്. അപഹരിച്ച സ്വര്‍ണം പണയം വയ്ക്കാന്‍ സഹായിച്ചതാണ് സനീഷിനെതിരെയുള്ള കുറ്റം.

തൊടുപുഴ: കമ്പകക്കാനം കൂട്ടക്കൊലക്കേസില്‍ പിടിയിലായ മുഖ്യ പ്രതികളായ അനീഷിനെയും ലിബീഷിനെയും സഹായിച്ച രണ്ടുപേരെകൂടി പോലീസ് അറസ്റ്റുചെയ്തു. തൊടുപുഴ ആനക്കൂട് ചാത്തന്‍മല ഇലവുങ്കല്‍ ശ്യാംപ്രസാദ് (28), മൂവാറ്റുപുഴ വെള്ളൂര്‍കുന്നം പട്ടരുമഠത്തില്‍ സനീഷ് (30) എന്നിവരെയാണ് അറസ്റ്റുചെയ്തത്.

ശ്യാമപ്രസാദാണ് പ്രതികള്‍ക്ക്ആവശ്യമായ ഗ്ലൗസും മറ്റും വാങ്ങിക്കൊടുത്തത്. അപഹരിച്ച സ്വര്‍ണം പണയം വയ്ക്കാന്‍ സഹായിച്ചതാണ് സനീഷിനെതിരെയുള്ള കുറ്റം. കൊലപാതകത്തിന് ഇരുവരെയും കൂടെക്കൂട്ടാന്‍ മുഖ്യപ്രതികള്‍ ശ്രമിച്ചെങ്കിലും ഇവര്‍ കൂടെപ്പോകാന്‍ തയ്യാറായില്ല. എന്നാല്‍ കൊലപാതകത്തെക്കുറിച്ച്‌ വിവരമറിഞ്ഞിട്ടും പോലീസിനെ അറിയിക്കാത്തതിനും ഉപകരണങ്ങള്‍ വാങ്ങിക്കൊടുത്തു സഹായിച്ചതിനുമാണ് ഇവരെ അറസ്റ്റുചെയ്തത്.

രണ്ടാം പ്രതി ലിബീഷിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതിനാല്‍ ഇന്നു കോടതിയില്‍ ഹാജരാക്കും. പ്രതികളെ അഞ്ചു ദിവസത്തേക്കായിരുന്നു കസ്റ്റഡിയില്‍ വാങ്ങിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.