കൊച്ചി: മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായി നടന് മമ്മൂട്ടി. ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാന്‍ എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന് മമ്മൂട്ടി ആവശ്യപ്പെട്ടു. ദുരിതാശ്വാസ ക്യാമ്പിലെത്തിയ അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തുകയും സഹായങ്ങള്‍ വാഗ്ദാനം ചെയ്യുകയുമായിരുന്നു.
എറണാകുളം ജില്ലയിലെ പറവൂരിലെ ക്യാമ്പിലാണ് മമ്മൂട്ടി നേരിട്ടെത്തിയത്. പറവൂര്‍ തേരത്തുരുത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ 350ഓളം കുടുംബങ്ങളാണ് കഴിയുന്നത്. ഇവിടെ എത്തിയ മമ്മൂട്ടി പ്രയാസങ്ങള്‍ നേരിട്ട് ചോദിച്ചറിഞ്ഞു. ക്യാമ്പിലുള്ളവര്‍ക്ക് പ്രത്യേക സഹായം എത്തിക്കുമെന്ന് നടന് പറഞ്ഞു. വിഡി സതീശന് എംഎല്‍എയും മമ്മൂട്ടിക്കൊപ്പമെത്തിയിരുന്നു.
അധികൃതരമായി വിഷയം സംസാരിക്കുമെന്നും ശേഷം സഹായമെത്തിക്കുമെന്നും മമ്മൂട്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: