ബത്തേരി: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം വയനാട്ടിലെത്തി. വയനാട്ടിലെ ബത്തേരിയിലെ ഹെലിപ്പാഡില്‍ ഇറങ്ങിയ മുഖ്യമന്ത്രി മുണ്ടേരിയിലെ ദുരിതാശ്വാസ ക്യാമ്പിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
പ്രതിപക്ഷ നേതാവ്, റവന്യൂ മന്ത്രി, ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരാണ് സംഘത്തിലുള്ളത്. തിരുവനന്തപുരത്ത് നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗമാണ് സംഘം പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത്. ഇടുക്കിയിലാണ് സംഘം ആദ്യം എത്തിയത്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഇവിടെ ഹെലികോപ്റ്റര്‍ ഇറക്കാനായില്ല.
കോഴിക്കോടും മലപ്പുറം ജില്ലകളിലെ സ്ഥിതി ഹെലികോപ്റ്ററില്‍ നിന്നായിരിക്കും വിലയിരുത്തുക. ഉച്ചയോടെ എറണാകുളത്തെത്തുന്ന മുഖ്യമന്ത്രി ആലുവ സന്ദര്‍ശിക്കും. ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: