ന്യൂയോർക്ക്: അജഞാതൻ തട്ടിയെടുത്ത അമേരിക്കയുടെ ഹൊരിസോൺ എയർലൈൻസിന്റെ ചെറുവിമാനം തകർന്ന് വീണു. അമേരിക്കയിലെ സീറ്റിൽ റ്റാകോമാ എയർപോർട്ടിൽ നിന്നുമാണ് അജ്ഞാതൻ ചെറുവിമാനം തട്ടിയെടുത്ത് പറത്തിയത്. വിമാനത്തിനുള്ളിൽ മറ്റ് യാത്രക്കാർ ആരുമുണ്ടായിരുന്നില്ല.
ഹൊരിസോൺ എയർലൈൻസിന്റെ ക്യു400 വിഭാഗത്തിൽപ്പെട്ട ചെറുവിമാനം തട്ടിയെടുത്ത അക്രമി ആകാശത്ത് നിരവധി തവണ അഭ്യാസപ്രകടനം നടത്തുകയും ചെയ്തു. എന്നാൽ സംഭവം നോർത്ത് എയറോസ്പേസ് ഡിഫൻസ് കമാൻഡ് അറിഞ്ഞു. തുടർന്ന് ചെറുവിമാനത്തെ പിന്തുടരാൻ എഫ്15 യുദ്ധവിമനത്തെ അയക്കുകയായിരുന്നു.
എന്നാൽ യുദ്ധവിമാനങ്ങൾക്ക് മുന്നിൽ അഭ്യാസപ്രകടനം നടത്തിയ ചെറുവിമാനം കെട്രോൺ ദ്വീപിൽ തകർന്ന് വീഴുകയായിരുന്നു. അപകടത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. വിമാനത്തിന്റെ അവശിഷ്ടങ്ങൾ ലഭിക്കുന്നതിനായി കോസ്റ്റ്ഗാർഡ് തെരച്ചിൽ ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: