യുപിയിൽ മേൽപാലം തകർന്ന് വീണ് നാല് പേർക്ക് പരിക്ക്

Saturday 11 August 2018 11:45 am IST

ലക്നൗ: നിര്‍മ്മാണത്തിലിരുന്ന മേല്‍പാലം തകര്‍ന്ന് നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് പാലം താങ്ങി നിറുത്തിയിരുന്ന ഇരുമ്പ് തൂണുകള്‍ തകര്‍ന്ന് വീണ് അപകടമുണ്ടായത്. ഉത്തര്‍പ്രദേശിലെ ബസ്തി ജില്ലയിലാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു.

സംസ്ഥാന തലസ്ഥാനമായ ലക്നൗവില്‍ നിന്ന് 205 കിലോമീറ്റര്‍ അകലെയാണ് അപകടസ്ഥലം. കഴിഞ്ഞ ഒരാഴ്ചയായി കനത്ത മഴയാണ് ഇവിടെ ലഭിക്കുന്നത്. അപകടത്തില്‍ മരണ സംഖ്യ ഉയരാനുള്ള സാധ്യതയുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.