നാലു വൈദികരുടെ മൊഴിയെടുത്തു; കന്യാസ്ത്രീയുടെ പരാതിയിൽ കഴമ്പുണ്ട്

Saturday 11 August 2018 12:24 pm IST

ജലന്ധര്‍: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ രൂപതയിലെ നാലു വൈദികരുടെ മൊഴിയെടുത്തു.  കന്യാസ്ത്രീയുടെ പരാതിയില്‍ വിശ്വാസ്യതയുണ്ടെന്ന് വൈദികര്‍ അറിയിച്ചതായാണ് വിവരം. ബിഷപ്പ് കന്യാസ്ത്രീക്ക്  ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കിയത് തങ്ങൾക്ക് അറിയാമെന്ന് അവര്‍ അന്വേഷണ സംഘത്തിനു മൊഴി നല്‍കി. ബിഷപ്പ് പീഡീപ്പിച്ചെന്ന വെളിപ്പെടുത്തലുമായി കന്യാസ്ത്രി രംഗത്തെത്തി ഒന്നര മാസം പിന്നിടുമ്പോഴാണ് അന്വേഷണസംഘം ജലന്ധറില്‍ എത്തിയിരിക്കുന്നത്. 

അന്വേഷണ സംഘം ഇന്ന് ഉച്ചക്ക് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്‌തേക്കും. ബിഷപ്പ് ഹൗസില്‍ എത്തിയോ പഞ്ചാബ് ആംഡ് പോലീസ് ആസ്ഥാനത്തു ബിഷപ്പിനെ വിളിച്ചു വരുത്തിയോ ആയിരിക്കും ചോദ്യം ചെയ്യല്‍. ജലന്ധര്‍ കന്റോണ്‍മെന്റിലെ മിഷനറീസ് ഓഫ് ജീസസ് ആസ്ഥാനത്തെത്തിയും അന്വേഷണ സംഘം തെളിവ് ശേഖരിക്കും. വൈക്കം ഡിവൈ.എസ്.പി. കെ.സുഭാഷിന്‍റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ജലന്ധര്‍ കമ്മീഷണര്‍ പികെ സിന്‍ഹയുമായി കൂടിക്കാഴ്ച നടത്തും. 

പരാതിക്കാരിയായ കന്യാസ്ത്രീ മുന്‍പ് താമസിച്ചിരുന്ന ജലന്ധര്‍ സൈനിക ക്യാമ്പിലെ മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിന്റെ മഠത്തിലും തെളിവെടുപ്പ് നടത്താനുള്ള തീരുമാനത്തിലാണ് അന്വേഷണ സംഘം

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.