ഇടമലയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു

Saturday 11 August 2018 1:41 pm IST

കോതമംഗലം: സംസ്ഥാനത്ത് മഴ കുറഞ്ഞതിനെ തുടര്‍ന്ന് ഇടമലയാര്‍ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ അടച്ചു. സംഭരണിയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായതോടെയാണ് നടപടി. സംഭരണിയിലേക്കുള്ള വെള്ളത്തിന്റെ വരവ് കുറഞ്ഞാല്‍ ഉച്ചയോടെ എല്ലാ ഷട്ടറുകളും താഴ്ത്തിയേക്കുമെന്നാണ് സൂചന.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഡാമിന്റെ നാല് ഷട്ടറുകള്‍ ഉയര്‍ത്തി വെള്ളം കൂടുതല്‍ ഒഴുക്കി കളഞ്ഞിരുന്നെങ്കിലും മഴയുടെ കാഠിന്യം മൂലം സംഭരണിയിലെ ജലനിരപ്പ് നിയന്ത്രണ വിധേയമായിരുന്നില്ല. അര്‍ധരാത്രി 12ന് ജലനിരപ്പ് കുറഞ്ഞതോടെ രണ്ടു ഷട്ടറുകള്‍ താഴ്ത്തുകയായിരുന്നു. രാവിലെ എട്ടോടെയാണ് മൂന്നാമത്തെ ഷട്ടര്‍ അടച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.