ന്യൂദല്‍ഹി: രാഷ്ട്രപതിയുടെതെന്ന പേരില്‍ ഫെയ്സ്ബുക്കില്‍ വ്യാജ കത്ത് പോസ്റ്റ് ചെയ്തതിന് കോളേജ് മേധാവിയെ പോലീസ് അറസ്റ്റ് ചെയ്തു. ബംഗളൂരുവിലെ സ്വകാര്യ മാനേജ്മെന്റ് കോളേജിന്റെ ഡയറക്ടറായ ഹരികൃഷ്ണ മാരമാണ് അറസ്റ്റിലായത്.
ഒരു വര്‍ഷം മുമ്പ് കത്ത് പോസ്റ്റ് ചെയ്തശേഷം ഇയാള്‍ അമേരിക്കയിലേക്ക് പോയി. ബുധനാഴ്ച ബംഗളൂരുവില്‍ തിരിച്ചെത്തിയപ്പോഴാണ് പിടികൂടിയത്. തന്റെ പുസ്തകത്തെ അഭിനന്ദിച്ച് രാഷ്ട്രപതി നല്കിയ കത്തെന്ന പേരിലാണ് പോസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: