അലന്‍സിയറോട് അമ്മ വിശദീകരണം തേടി

Saturday 11 August 2018 2:12 pm IST
കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വച്ചു നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായ മോഹന്‍ലാല്‍ സംസാരിക്കുന്നതിനിടെ അലന്‍സിയര്‍ തോക്കുചൂണ്ടി വെടിവയ്ക്കുന്ന രീതിയില്‍ ആംഗ്യം കാണിച്ചിരുന്നു.

കൊച്ചി: നടന്‍ അലന്‍സിയറോട് താരസംഘടനയായ അമ്മ വിശദീകരണം ചോദിച്ചു. ചലച്ചിത്ര അവാര്‍ഡ് വിതരണ വേദിയില്‍ മോഹന്‍‌ലാലിനെതിരെ തോക്ക് ചൂണ്ടുന്ന രീതിയില്‍ അംഗ്യം കാണിച്ചതിനാണ് വിശദീകരണം തേടിയത്. സംഭവത്തിന്റെ വിശദീകരണം ആവശ്യപ്പെട്ട് അമ്മ അലന്‍സിയറിന് കത്തയച്ചു.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു വച്ചു നടന്ന സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായ മോഹന്‍ലാല്‍ സംസാരിക്കുന്നതിനിടെ അലന്‍സിയര്‍ തോക്കുചൂണ്ടി വെടിവയ്ക്കുന്ന രീതിയില്‍ ആംഗ്യം കാണിച്ചിരുന്നു. ഇത് വിവാദത്തിന് ഇടയാക്കിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.