മംഗളൂരുവില്‍ കനത്തമഴ; കേരളത്തിലേയ്ക്കുള്ള ഗതാഗതം സ്തംഭിച്ചു

Saturday 11 August 2018 3:08 pm IST

മംഗളൂരു: കര്‍ണ്ണാടകയിലെ മംഗളൂരുവില്‍ കനത്തമഴയെ തുടര്‍ന്ന് വ്യാപക നാശം. ഇന്ന് ഉച്ചമുതലാണ് മഴ തുടങ്ങിയത്. മഴയെ തുടര്‍ന്ന് പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും വെള്ളക്കെട്ടുമുണ്ടായിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശങ്ങളിലും മഴ ശക്തമായി തുടരുകയാണ്.

കേരളത്തിന്റെ അതിര്‍ത്തി പ്രദേശത്ത് ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. ഇതോടെ കേരളത്തിലേയ്ക്കുള്ള ഗതാഗതവും സ്തംഭിച്ചു. കര്‍ണാടകത്തേയും തമിഴ് നാടിനേയും ബന്ധിപ്പിക്കുന്ന ദേശീയ പാതയായ എന്‍എച്ച്‌ 766 വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. മൈസൂരിനും നഞ്ചന്‍ഗുഡനുമിടയില്‍ അഞ്ചടി ഉയരത്തില്‍ റോഡില്‍ വെള്ളക്കെട്ടുണ്ടായതോടെയാണ് ഇവിടെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇവിടെ വാഹനങ്ങള്‍ വെള്ളത്തിനടിയിലാണ്.

എന്നാല്‍ വടക്കന്‍ കര്‍ണാടകയെ മഴ അധികം ബാധിച്ചിട്ടില്ല. കേരളത്തിലെ മഴയുടെ തുര്‍ച്ചയായാണ് അവിടെയും മഴ പെയ്യുന്നത്. സുള്ള്യ, മൈസൂരു പോലുള്ള മേഖലകളിലാണ് കൂടുതലായി മഴ പെയ്യുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.