ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിനായി മുഖ്യമന്ത്രി കൊച്ചിയിലെത്തി

Saturday 11 August 2018 3:36 pm IST

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി  കൊച്ചിയില്‍ എത്തി. എറണാകുളത്തെ പ്രളയബാധിത പ്രദേശങ്ങള്‍ ഹെലികോപ്റ്ററില്‍ കണ്ട ശേഷമാണ് മുഖ്യമന്ത്രി ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്നതിന് വേണ്ടി കൊച്ചിയിലെത്തിയത്. 

മുഖ്യമന്ത്രിയോടൊപ്പം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ എന്നിവരുമുണ്ടായിരുന്നു. പ്രളയക്കെടുതി നേരിട്ട വയനാട്ടിലെ ദുരിത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷമാണ് മുഖ്യമന്ത്രി കൊച്ചിയിലെത്തിയത്.

കാലവര്‍ഷക്കെടുതി തുടരുന്ന സാഹചര്യത്തില്‍ ആഗസ്റ്റ് 12 വരെയുള്ള മുഖ്യമന്ത്രിയുടെ പൊതുപരിപാടികള്‍ റദ്ദാക്കിയിരുന്നു. രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിന് വേണ്ടിയാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍ റദ്ദാക്കിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.