അധ്യാപകന്റെ മാനസിക പീഡനം; കണ്ണൂരില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ ശ്രമം

Saturday 11 August 2018 6:47 pm IST
മലപ്പുറം സ്വദേശിനിയും മൂന്നാം വര്‍ഷ ടെക്‌സ്‌റ്റൈല്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയുമായ 20 കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം തളിപ്പറമ്പിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലും കൊണ്ടുപോയ വിദ്യാര്‍ത്ഥിനി അപകടനില തരണം ചെയ്തു.

കണ്ണൂര്‍: അധ്യാപകന്റെ മാനസിക പീഡനം സഹിക്കാനാകാതെ വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു.കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മശാലയില്‍ പ്രവര്‍ത്തിയ്ക്കുന്ന നിഫ്റ്റിലെ വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

മലപ്പുറം സ്വദേശിനിയും മൂന്നാം വര്‍ഷ ടെക്‌സ്‌റ്റൈല്‍ ഡിസൈനിംഗ് വിദ്യാര്‍ത്ഥിനിയുമായ 20 കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യം തളിപ്പറമ്പിലും പിന്നീട് മംഗലാപുരത്തെ ആശുപത്രിയിലും കൊണ്ടുപോയ വിദ്യാര്‍ത്ഥിനി അപകടനില തരണം ചെയ്തു.

നിഫ്റ്റിലെ അധ്യാപകന്‍ സെന്തില്‍ കുമാര്‍ തന്നെ നിരന്തരം മാനസികമായി പീഡിപ്പിയ്ക്കുകയായിരുന്നെന്നും സഹിയ്ക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി.

അധ്യാപകനെതിരെ എല്ലാ പെണ്‍കുട്ടികള്‍ക്കും പരാതിയുണ്ടെന്നും പരീക്ഷയില്‍ തോല്‍പ്പിയ്ക്കും എന്ന് ഭയമുള്ളതിനാലാണ് ആരും പരാതി പറയാത്തതെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു.അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ കോളേജിന്റെ ജനല്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. അധ്യാപകനെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.