രാമന്‍ പോവുകയാണ്

Sunday 12 August 2018 2:46 am IST

ദുഃഖിതനായ മഹാരാജാവിനോട് സുമന്ത്രര്‍ രാമന്റെ ആഗമനം ഇങ്ങനെയാണ് ഉണര്‍ത്തിച്ചത് –''അങ്ങയുടെ പുരുഷവ്യാഘ്രമായ പുത്രന്‍ രാമന്‍ തന്റെ സര്‍വസ്വത്തും ബ്രാഹ്മണര്‍ക്കും ആശ്രിതര്‍ക്കുമായി ദാനം ചെയ്ത്, എല്ലാവരോടും യാത്രയും ചോദിച്ചശേഷം അങ്ങയെ കാണുവാനായി വാതില്‍ക്കല്‍ കാത്തുനില്‍ക്കുന്നുï്. രാമന്‍ വനത്തിലേക്കുള്ള യാത്രയിലാണ്''.

''അന്തഃപുരത്തിലുള്ള എല്ലാ പത്‌നിമാരേയും വിളിക്കൂ. എന്റെ പത്‌നിമാരോടൊപ്പം ഞാനിരിക്കുമ്പോള്‍ രാമനെ കാണണമെന്നാണ് എന്റെ ആഗ്രഹം ദശരഥന്‍ പറഞ്ഞു. ഒട്ടും സമയനഷ്ടം കൂടാതെ സുമന്ത്രര്‍ രാജപത്‌നിമാരെയെല്ലാം വരുത്തുകയുïായി. ജ്യേഷ്ഠപത്‌നിയായ കൗസല്യാദേവിയോടൊപ്പം മുന്നൂറ്റിയമ്പതു  പത്‌നിമാര്‍ എത്തിച്ചേര്‍ന്നു.  അപ്പോള്‍ ദശരഥന്‍ സുമന്ത്രരോടായി പറഞ്ഞു: ''ഇനി എന്റെ പുത്രനെ വരുത്തൂ''. 

സുമന്ത്രര്‍ രാമനേയും സീതാദേവിയേയും ലക്ഷ്മണനേയും ഉള്ളിലേക്കാനയിച്ചു. കൂപ്പുകൈകളോടെ വന്ന രാമനെക്കï ദശരഥന്‍ രാമന്റെയടുത്തേക്ക് വേഗത്തില്‍ നടക്കുകയും ദുഃഖത്താല്‍ ബോധരഹിതനായി വീഴുകയും ചെയ്തു. രാമനും ലക്ഷ്മണനും സീതാദേവിയും കൂടി പി

താവിനെയെടുത്ത് കിടക്കയില്‍ കിടത്തി. പത്‌നിമാരാകട്ടെ അലമുറയിട്ടു നിലവിളിക്കുവാന്‍ തുടങ്ങി. മഹാരാജാവിന് ബോധം തിരികെ വന്നപ്പോള്‍ രാമന്‍ അദ്ദേഹത്തോട് താന്‍ വനത്തിലേക്കു പോവുകയാണെന്നും സീതാദേവിയേയും ലക്ഷ്മണനേയും കൂടെപ്പോരാനനുവദിക്കണമെന്നും അപേക്ഷിച്ചു. ബ്രഹ്മാവ് തന്റെ പുത്രന്മാര്‍ വനത്തില്‍ പോയി തപസ്സനുഷ്ഠിക്കുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അതിന് അനുവാദം നല്‍കിയതുപോലെ അങ്ങും ഞങ്ങളെ അനുവദിക്കണം.

വരദാനം ഹേതുവായി കൈകേയി തന്റെ ചിന്താശക്തിയെ ഇല്ലാതാക്കിയെന്നും രാമന്‍ തന്നെ ബന്ദിയാക്കി രാജ്യഭരണം ഏറ്റെടുക്കേണം എന്നും ദശരഥന്‍ പുത്രനെ ഉപദേശിച്ചു. രാമനാകട്ടെ തനിക്ക് രാജ്യാധിപത്യത്തില്‍ യാതൊരു താത്പര്യവുമില്ലെന്നും പിതാവുതന്നെ മഹാരാജാവായി തുടര്‍ന്നാല്‍ മതിയെന്നും താന്‍ പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം വീïും ഈ പാദങ്ങളില്‍ എത്തിക്കൊള്ളാമെന്നും പറഞ്ഞു.

ദശരഥന്‍ രാമനെ വനത്തിലേക്കു പോകുവാനനുവദിക്കുകയും അനുഗ്രഹിക്കുകയും ചെയ്തു. ഇത് രാമനെക്കൊïു മാത്രം കഴിയുന്ന കാര്യമാണെന്നും രാമന്റെ വനയാത്ര പിതാവിനെ ബന്ധനത്തില്‍ നിന്നും മുക്തനാക്കുവാന്‍ വേïിയുള്ളതാണെന്ന് തനിക്കറിയാമെന്നും ദശരഥന്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍  വനത്തിലേക്കുള്ള രാമന്റെ യാത്ര തനിക്ക് സ്വീകാര്യമല്ലെന്നും അദ്ദേഹം പറയുകയുïായി.

കൈകേയിക്കു നല്‍കിയ വരങ്ങളെ പൂര്‍ണമായി നടപ്പാക്കുവാനും രാജ്യത്തിന്റെ യുവരാജാവായി ഭരതനെ അഭിഷേകം ചെയ്യുവാനും രാമന്‍ പറയുകയുïായി. തന്റെ മാതാവായ കൈകേയി തന്നോട് വനത്തിലേക്കു പുറപ്പെടൂ എന്നാണ് ആജ്ഞാപിച്ചത്. അതിനാല്‍ താന്‍ ഒരുനിമിഷം പോലും ഇവിടെ നില്‍ക്കയില്ല, പോകയാണ്, രാമന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.