കേരളത്തിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക് ഫെയര്‍ ലുലു ഡിജെക്‌സ് ലുലുമാളില്‍ തുടങ്ങി

Sunday 12 August 2018 3:15 am IST

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഇലക്‌ട്രോണിക് ഫെയറായ ഡിജിറ്റല്‍ എക്‌സ്‌പോ 'ലുലു ഡിജെക്‌സ് 2018'ന് ലുലു മാളില്‍ തുടക്കമായി. സിനിമാതാരം നേഹ സക്‌സേന ഉദ്ഘാടനം നിര്‍വഹിച്ചു. ലുലു റീടെയില്‍ ജനറല്‍ മാനേജര്‍ സുധീഷ് നായര്‍, ബയിങ് മാനേജര്‍ ദാസ് ദാമോദരന്‍, ലുലു ഗ്രൂപ്പ് മീഡിയാ കോഓര്‍ഡിനേറ്റര്‍ എന്‍.ബി. സ്വരാജ്, ലുലു കണക്ടിലെ ബയിങ് മാനേജര്‍മാരായ ജമാല്‍ പി.എ., റിപ്പോ സാലി, ഷെഫീഖ്, അനൂപ്, ഷാര്‍പ് കമ്പനിയുടെ പ്രതിനിധികളായ സീനിയര്‍ മാനേജര്‍ യുങ്, ഡെപ്യൂട്ടി മാനേജര്‍ ടെറന്‍സ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഒരാഴ്ചത്തെ ഡിജെക്‌സില്‍ ഇലക്‌ട്രോണിക് ഉല്‍പന്നങ്ങളുടെ വിപുലമായ ശേഖരവും മെഗാ ഡിസ്‌കൗണ്ടുകളും വമ്പന്‍ ഓഫറുകളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. മുന്‍നിര ബ്രാന്‍ഡ് ഉല്‍പന്നങ്ങളുടെ വിപുലമായ ശ്രേണിയാണ് ഇത്തവണത്തെ ഡിജെക്‌സിന്റെ സവിശേഷത.

മൊബൈല്‍ ഫോണുകള്‍, ടാബ്‌ലറ്റുകള്‍, കമ്പ്യൂട്ടറുകള്‍, ഗൃഹോപകരണങ്ങള്‍, ഗെയിമിങ്, വിനോദ ഉപകരണങ്ങള്‍, ക്യാമറകള്‍, ഹോം തീയറ്ററുകള്‍, പേഴ്‌സണല്‍ കെയര്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയ നൂറുകണക്കിന് ഉല്‍പന്നങ്ങള്‍ എക്‌സ്‌പോയില്‍ ആകര്‍ഷകമായ ഓഫറുകളോടെ ലഭ്യമാകും. 50 ശതമാനം വരെ ഡിസ്‌കൗണ്ടും സ്‌പെഷ്യല്‍ ഓഫറുകളും സീറോ ഡൗണ്‍ പേമെന്റ് സൗകര്യവും കുറഞ്ഞ പ്രതിമാസ നിരക്കുകളും ഡിജെക്‌സിലെ ആകര്‍ഷണമാണ്. മുന്‍ വര്‍ഷങ്ങളിലെ പോലെ ഇലക് ട്രോണിക് ഉപകരണങ്ങളുടെ വിറ്റഴിക്കലും പ്രോഡക്ട് ലോഞ്ചുകളും വിര്‍ച്വല്‍ റിയാലിറ്റി ഏരിയയും ഇക്കുറിയും ഒരുക്കിയിട്ടുണ്ട്. 15ന് സമാപിക്കും.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.