മമ്പാട്ട് വീടുകള്‍ക്ക് വിള്ളല്‍; ഭൂചലനമെന്ന് സംശയം

Sunday 12 August 2018 2:32 am IST

മലപ്പുറം: മമ്പാട് കൊങ്ങല്ലൂര്‍ പൂച്ചക്കുന്നുപാറയില്‍ വീടുകള്‍ക്ക് വിള്ളല്‍. ഭൂചലനത്തെ തുടര്‍ന്നാണോ വിള്ളലുണ്ടായതെന്ന സംശയമുയര്‍ന്നിട്ടുണ്ട്. എഴുപതു കുടുംബങ്ങള്‍ വീടൊഴിഞ്ഞു. ജിയോളജി സംഘം പരിശോധന നടത്തിയെങ്കിലും ഭൂചലനം സ്ഥിരീകരിച്ചിട്ടില്ല. ഏഴു വീടുകള്‍ക്കാണു വിള്ളലുണ്ടായത്. വെള്ളിയാഴ്ച രാത്രി പാത്രങ്ങളും മറ്റും നിലത്ത് വീഴുകയും തരിപ്പ് അനുഭവപ്പെടുകയും ചെയ്തതായി വീട്ടുകാര്‍ പറയുന്നു. പൂച്ചക്കുന്നിന് മുകളിലില്‍ മണ്ണിടിഞ്ഞ് ഏഴു വീടുകള്‍ക്ക് ഭാഗികമായി കേടുപറ്റി. വീടുവിട്ട കുടുംബങ്ങള്‍ക്ക് തൊട്ടടുത്ത സ്‌കൂളില്‍ സൗകര്യം ഒരുക്കിയിരുന്നെങ്കിലും എല്ലാവരും ബന്ധുവീടുകളിലേക്കാണു മാറിയിരിക്കുന്നത്.

മമ്പാട് മേഖലയില്‍ ധാരാളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഴക്കാലമായിട്ടും ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിയിട്ടില്ല. ക്വാറിയാണോ പ്രശ്‌നത്തിന് കാരണമെന്നും അധികൃതര്‍ പരിശോധിക്കുന്നുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.