അല്‍ഷിഫ ആശുപത്രി ഉടമയ്‌ക്കെതിരെ എന്‍ഐഎ അന്വേഷണം

Sunday 12 August 2018 4:05 am IST

കൊച്ചി: ആശുപത്രിയുടെ മറവില്‍ മതപരിവര്‍ത്തനം നടത്തിയെന്ന വ്യാപകപരാതിയില്‍ കൊച്ചി അല്‍ഷിഫ ആശുപത്രി ഉടമ ഷാജഹാന്‍ യൂസഫിനെതിരെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷണം തുടങ്ങി. അറുപതോളം പരാതികളാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചിരിക്കുന്നത്. പരാതിയില്‍ ശക്തമായ അന്വേഷണം വേണമെന്നാണ് എന്‍ഐഎയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നല്‍കിയിരിക്കുന്ന നിര്‍ദേശം.

വൈക്കം സ്വദേശിയായ യുവതിയെ ഷാജഹാന്‍ മതപരിവര്‍ത്തനം നടത്തി ദുബായിലേയ്ക്ക് കടത്തിയതായി എന്‍ഐഎയ്ക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇതോടെയാണ് ഷാജഹാനെതിരെ ശക്തമായ അന്വേഷണം നടത്താന്‍ എന്‍ഐഎ തീരുമാനിച്ചിരിക്കുന്നത്.

 ഇതിന് പുറമെയാണ് ഷാജഹാന്‍ യൂസഫിനെതിരെ  ചികിത്സാ തട്ടിപ്പടക്കം മറ്റ് പരാതികള്‍ ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചത്. ഷാജഹാനെതിരായ പരാതികളെല്ലാം ആഭ്യന്തര മന്ത്രാലയം എന്‍ഐഎയ്ക്ക് കൈമാറി.

ആഭ്യന്തര മന്ത്രാലയം കൈമാറിയ പരാതികളുടെ അടിസ്ഥാനത്തില്‍ എന്‍ഐഎ പ്രാഥമിക അന്വേഷണം നടത്തുകയും ചെയ്തു. മുന്‍പ് അല്‍ഫിഷ ആശുപത്രിക്കെതിരെ ചികിത്സാ തട്ടിപ്പ് ആരോപിച്ച് ബിജെപി രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് അല്‍ഷിഫക്കെതിരായ പ്രതിഷേധം ശക്തമായതോടെ ഷാജഹാന്‍ അശുപത്രി അടച്ച് പൂട്ടി. പിന്നീട് ഇദ്ദേഹം വിദേശത്തേക്ക് കടക്കാന്‍ ശ്രമം നടത്തിയിരുന്നു.

ചികിത്സ തട്ടിപ്പ് നടത്തിയതടക്കം ആശുപത്രി ഉടമ ഷാജഹാന്‍ യൂസഫിനെതിരെ  എളമക്കര പോലീസ് മൂന്നു കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.