ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യയുടെ 804 അംഗ സംഘത്തിന് കേന്ദ്ര കായിക മന്ത്രാലയം അനുമതി നല്കി. 572 കായികതാരങ്ങളും 232 ഓഫീഷ്യല്‍സും അടങ്ങുന്നതാണ് ഇന്ത്യന്‍ സംഘം. ഇതില്‍ 49 ഓഫീഷ്യല്‍സ് ഒഴിച്ചുള്ള 755 പേരുടെ ചെലവ് സര്‍ക്കാര്‍ വഹിക്കും.
49 ഓഫീഷല്സുകളുടെ ചെലവ് ബന്ധപ്പെട്ട ഫെഡറേഷനുകള്‍ വഹിക്കണം. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് ശുപര്ശചെയ്ത എല്ലാവര്ക്കും കായികമന്ത്രാലയം അനുമതി നല്കി. 312 പുരുഷന്മാരും 260 വനിതകളും അടങ്ങുന്നതാണ് ഇന്ത്യയുടെ അത്ലറ്റിക്സ് ടീം. 572 കായികതാരങ്ങളുടെയും 183 ഓഫീഷ്യല്‍സിന്റെയും 21 ഡോക്ടര്‍മാരുടെയും 43 എക്സ്ട്ര ഓഫീഷ്യല്‍സിന്റെയും ചെലവ് സര്‍ക്കാര്‍ വഹിക്കും.
ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന് സമര്‍പ്പിച്ച പട്ടിയകയിലെ 26 മാനേജര്‍മാരുടെയും 20 എക്സ്ട്രാ ഓഫീഷ്യല്‍സിന്റെയും മൂന്ന് കോച്ചുകളുടെയും ചെലവ് സര്‍ക്കാര്‍ വഹിക്കില്ലെന്ന് കായിക മന്ത്രാലയം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: