ദക്ഷിണാഫ്രിക്ക എ മൂന്നിന് 219

Sunday 12 August 2018 2:23 am IST

ബെംഗളുരു: ഇന്ത്യ എ ക്കെതിരായ ചതുര്‍ദിന ക്രിക്കറ്റ് മത്സരത്തിന്റെ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ദക്ഷിണാഫ്രിക്ക എ ടീം മൂന്ന് വിക്കറ്റിന് 219 റണ്‍സ് എടുത്തു. ഇന്ത്യന്‍ സ്‌കോറിനൊപ്പം എത്താന്‍ അവര്‍ക്കിനി 126 റണ്‍സ് കൂടി വേണം. ഇന്ത്യ നേരത്തെ ഒന്നാം ഇന്നിങ്ങ്‌സില്‍ 345 റണ്‍സിന് പുറത്തായി.

ദക്ഷിണാഫ്രിക്കക്കായി ഓപ്പണര്‍ ഇര്‍വി 58 റണ്‍സും സുബേര്‍ ഹംസ 93 റണ്‍സും നേടി. ആര്‍.എസ്. സെക്കന്‍ഡ് 35 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്. ഇന്ത്യക്കായി യുവേന്ദ്ര ചഹല്‍ 62 റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്ത്തി.

നേരത്തെ നാലിന് 322 റണ്‍സെന്ന സ്‌കോറിന് ഇന്നിങ്ങ്‌സ് പുനരാരംഭിച്ച ഇന്ത്യക്ക് 23 റണ്‍സ് കൂട്ടിചേര്‍ക്കുന്നതിനിടയ്ക്ക് എല്ലാ വിക്കറ്റുകളും നഷ്ടമായി. ആദ്യ ദിനം 138 റണ്‍സുമായി പുറത്താകാതെ നിന്ന ഹനുമ വിഹാരി 148 റണ്‍സുമായി മടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.