താങ്ങായി, തണലായി സേവാഭാരതി

Sunday 12 August 2018 5:29 am IST
ഇന്നലെ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ എന്നിവര്‍ ദുരിത ബാധിതപ്രദേശം സന്ദര്‍ശിച്ച് ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും മരുന്നുകളും നല്‍കി.

ആലപ്പുഴ: പ്രളയ ദുരന്തത്തിലകപ്പെട്ട കുട്ടനാട്ടിലെ ജനങ്ങള്‍ക്ക് താങ്ങും തണലുമായി സേവാഭാരതി. ഒരുമാസത്തോളമായി കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളില്‍ വരെ സേവാഭാരതിയുടെ പ്രവര്‍ത്തകര്‍ സേവനവുമായി എത്തുന്നുണ്ട്. 

ഇന്നലെ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ എന്നിവര്‍ ദുരിത ബാധിതപ്രദേശം സന്ദര്‍ശിച്ച്  ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും മരുന്നുകളും നല്‍കി.

നെടുമുടി, കൈനകരി പഞ്ചായത്തുകളിലെ ഒന്‍പതു ദുരിതാശ്വാസ ക്യാമ്പുകളാണ് ഇവര്‍ സന്ദര്‍ശിച്ചത്. ദുരിതങ്ങള്‍ നേരില്‍ കണ്ട് മനസ്സിലാക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകള്‍ പിരിച്ചുവിടുന്നതുവരെ സേവനം തുടരുമെന്ന് ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. 

ആര്‍എസ്എസ് പ്രാന്തസമ്പര്‍ക്ക് പ്രമുഖ് കെ.ബി. ശ്രീകുമാര്‍, വിഭാഗ് സഹ സംഘചാലക് വി.എന്‍. രാമചന്ദ്രന്‍, വിഭാഗ് സേവാപ്രമുഖ് എ.സി. സുനില്‍, ജില്ലാ കാര്യവാഹ് എ.വി. ഷിജു, ജില്ലാ സഹ കാര്യവാഹ് കെ.ആര്‍. സുബ്രഹ്മണ്യന്‍, ജില്ലാ സേവാപ്രമുഖ് കെ.പി. ഗിരീഷ്‌കുമാര്‍, കെ.പി. രൂപേഷ്‌കുമാര്‍, ബിജു തലവടി, ശിവദാസ് എന്നിവരും അവര്‍ക്കൊപ്പമുണ്ടായിരുന്നു. കുട്ടനാട്ടില്‍ ഇതുവരെ പതിനഞ്ചോളം മെഡിക്കല്‍ ക്യാമ്പുകളാണ് സേവാഭാരതി നടത്തിയത്. 

കിടങ്ങറ, നെടുമുടി എന്നിവിടങ്ങളില്‍ ജനസേവന കേന്ദ്രങ്ങള്‍ തുറന്നാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ഭക്ഷ്യസാധനങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, മരുന്ന്, വിറക്, കുടിവെള്ളം, പഠനോപകരണങ്ങള്‍ എന്നിവ ക്യാമ്പുകളില്‍ വിതരണം ചെയ്യുന്നുണ്ട്. 

 

കൂടുതല്‍ വിവരങ്ങള്‍ക്ക് 9496849343, 8086483939. 

സംഭാവനകള്‍: 

ദേശീയ സേവാഭാരതി- 

കേരളം.

അക്കൗണ്ട് നമ്പര്‍: 002700100040740, 

ഐഎഫ്എസ്‌കോഡ്: 

ഡിഎല്‍എക്‌സ്ബി 0000027.

ധനലക്ഷ്മി ബാങ്ക്, എസ്എല്‍പുരം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.