വംശീയാക്രമണങ്ങള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ല: ഇവാന്‍ക

Sunday 12 August 2018 10:58 am IST

ന്യൂയോര്‍ക്ക്: നിറത്തിന്റെയോ വംശത്തിന്റെയോ പേരിലുള്ള അതിക്രമങ്ങള്‍ക്ക് അമേരിക്കയില്‍ സ്ഥാനമില്ലെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും വൈറ്റ് ഹൗസ് ഉപദേശകയുമായ ഇവാന്‍ക ഡ്രംപ്. പ്രഭുത്വത്തിനും മേല്‍ക്കോയ്മയ്ക്കും പിന്തുണ പ്രഖ്യാപിച്ച് വിര്‍ജീനിയയില്‍ ഞായറാഴ്ച ഒരു സംഘം ആളുകള്‍ സംഘടിപ്പിക്കുന്ന റാലിക്ക് മുന്നോടിയായാണ് ട്വിറ്ററില്‍ ഇവാന്‍ക ഇക്കാര്യം വ്യക്തമാക്കിയത്.

പൗരന്റെ അവകാശങ്ങള്‍ സംരക്ഷിച്ചു കൊണ്ട് നിലനില്‍ക്കുന്ന രാജ്യമാണ് അമേരിക്ക. അതുകൊണ്ട് തന്നെ ഒരു തരത്തിലുമുള്ള വംശീയ വിവേചനങ്ങള്‍ക്കും ഇവിടെ സ്ഥാനമില്ല. ഇതിന്റെ പേരില്‍ വംശീയ അധിക്ഷേപങ്ങളോ ബലപ്രയോഗങ്ങളോ അനുവദിക്കില്ലെന്നും ഇവാന്‍ക വ്യക്തമാക്കി. 

അടുത്തിടെ അമേരിക്കയില്‍ വര്‍ദ്ധിച്ചു വരുന്ന വംശീയ അധിക്ഷേപങ്ങള്‍ക്കെതിരെ കടുത്ത നിലപാടാണ് പ്രസിഡന്റ് ട്രംപ് സ്വീകരിച്ചു വരുന്നത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.