മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി ഗുരുതരാവസ്ഥയില്‍

Sunday 12 August 2018 11:20 am IST

കൊല്‍ക്കത്ത: മുന്‍ ലോക്‌സഭാ സ്പീക്കറും സിപിഎം നേതാവുമായ സോമനാഥ് ചാറ്റര്‍ജിയുടെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശ്വാസതടസം വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ്  അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ പിന്നീട് ആരോഗ്യസ്ഥിതി കൂടുതല്‍ ഗുരുതരമാവുകയായിരുന്നു.തുടര്‍ന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയ അദ്ദേഹത്തിന് ഡയാലിസിസ് നടത്തിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

കഴിഞ്ഞമാസം അവസാനത്തോടെ മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്ന് ചാറ്റര്‍ജി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് കുറച്ച് ദിവസം മുമ്പാണ് അദ്ദേഹത്തെ വീട്ടിലെത്തിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.