പതഞ്ജലി ബാലകൃഷ്ണയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് പേജ്; പ്രതി പിടിയില്‍

Sunday 12 August 2018 12:21 pm IST

ന്യൂദല്‍ഹി: പതഞ്ജലിയുടെ സഹസ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ആചാര്യ ബാലകൃഷ്ണയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയ യുവാവ് പിടിയില്‍. സഹരന്‍പൂര്‍ സ്വദേശിയായ മുഹമ്മദ് സിഷാന്‍(30) ആണ് അറസ്റ്റിലായത്.

ബാലകൃഷ്ണയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കുകയും ഇതിലൂടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന് പുറമെ ഈ അക്കൗണ്ടില്‍ നിന്നും ഇയാള്‍ പലരുമായും മോശമായും സംസാരിക്കുകയും ചെയ്തിരുന്നു.

വേദിക് ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡ് സിഇഒ പ്രമോദ് ജോഷിയാണ് ഇത് സംബന്ധിച്ച പരാതി കഴിഞ്ഞ ദിവസം പോലീസില്‍ നല്‍കിയത്. ഫെയ്സ്ബുക് സന്ദേശങ്ങള്‍ ലഭിച്ചിരിക്കുന്ന കംപ്യൂട്ടറിന്റെ ഐപി വിലാസം കണ്ടെത്തി നടത്തിയ പരിശോധനയിലാണ് പിടിയിലായത്.

ഇയാള്‍ ഉപയോഗിച്ചിരുന്ന സ്മാര്‍ട്ഫോണും സിംകാര്‍ഡുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ സിഷാനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.