വിക്രമിന്റെ മകന്‍ ധ്രുവിന്റെ കാര്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ക്ക് പരിക്ക്

Sunday 12 August 2018 2:12 pm IST

ചെന്നൈ:  തമിഴ് താരം വിക്രത്തിന്റെ മകന്‍ ധ്രുവ് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ക്കു പരിക്കേറ്റു. ചെന്നൈയിലെ തേനാംപേട്ടില്‍ രാവിലെയാണ് അപകടമുണ്ടായത്. ധ്രുവ് ഓടിച്ചിരുന്ന കാര്‍ റോഡരുകില്‍ പാര്‍ക്ക് ചെയ്തിരുന്ന മൂന്ന് ഓട്ടോറിക്ഷകളിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

സിറ്റി പൊലീസ് കമ്മിഷണറുടെ വസതിക്കു സമീപമായിരുന്നു അപകടം. ധ്രുവ് മദ്യപിച്ചിരുന്നതായും അറസ്റ്റ് ചെയ്തതതായും റിപ്പോര്‍ട്ടുണ്ട്.അപകടത്തില്‍ പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍മാരില്‍ ഒരാളുടെ നില ഗരുതുരമാണെന്നാണ് റിപ്പോര്‍ട്ട്. പൊലീസ് കേസെടുത്തു.

സംവിധായകന്‍ ബാലയുടെ പുതിയ ചിത്രമായ 'വര്‍മ'യിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണു ധ്രുവ്. തെലുങ്ക് സൂപ്പര്‍ ഹിറ്റ് സിനിമയായ അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കാണിത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.