മോമോ ഗെയിം; ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് പോലീസ്

Sunday 12 August 2018 4:46 pm IST

ന്യൂദല്‍ഹി: മോമോ ഗെയിമിനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്നും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പോലീസ്. വ്യാജ സന്ദേശങ്ങള്‍ വഴി ഭീതിപരത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും കേരള പോലീസ് ഫെയ്‌സ്ബുക്കിലൂടെ പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു.

 

മോമോ ഗെയിമുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരു കേസു പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും രക്ഷിതാക്കള്‍ തങ്ങളുടെ കുട്ടികളുടെ ഇന്റര്‍നെറ്റ് ഉപയോഗം ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.