സേവാഭാരതിക്ക് പിന്തുണയുമായി വിഎച്ച്പിയും സുമനസ്സുകളും

Monday 13 August 2018 1:08 am IST
ഗുജറാത്ത് ആസ്ഥാനമായ സുപ്രീം ഇന്‍ഡസ്ട്രീസ് 1096 സില്‍പോളിന്‍ സേവാഭാരതിക്ക് എത്തിച്ചു നല്‍കി. ടെന്റുകളും മറ്റും നിര്‍മിക്കുന്നതിന് ഇത് സഹായകമാണ്. മഴയില്‍ തകര്‍ന്ന് ചോര്‍ന്നൊലിക്കുന്ന വീടുകളും സ്ഥാപനങ്ങളും സംരക്ഷിക്കാനും ഉപയോഗിക്കാനാകും.
"വിഎച്ച്പി സംസ്ഥാന സമിതിയുടെ ധനസഹായം സംസ്ഥാന അധ്യക്ഷന്‍ എസ്. ജെ. ആര്‍. കുമാര്‍ ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് പ്രസാദ് ബാബുവിന് കൈമാറുന്നു. വിഭാഗ് സഹസംഘചാലക് വി. എന്‍. രാമചന്ദ്രന്‍, ജില്ലാ കാര്യവാഹ് എ.വി. ഷിജു, സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു.എന്‍. ഹരിദാസ്, വിഎച്ച്പി സംസ്ഥാന സംഘടനാ സെക്രട്ടറി എം. സി വത്സന്‍, ട്രഷറര്‍ ശ്രീനിവാസപ്രഭു, മഠം മന്ദിര പ്രമുഖ് ആര്‍. ബാബു, പി. ആര്‍. ശിവശങ്കരന്‍, എം. ജയകൃഷ്ണന്‍, സുരേഷ് കാവ്യ തുടങ്ങിയവര്‍ സമീപം"

ആലപ്പുഴ: പ്രളയദുരന്തത്തില്‍ സര്‍വതും നശിച്ച കുട്ടനാട്ടുകാരുടെ കണ്ണീരൊപ്പാന്‍ സേവാഭാരതിക്ക് പിന്തുണയുമായി വിഎച്ച്പി അടക്കമുള്ള സംഘടനകളും സുമനസ്സുകളും സ്ഥാപനങ്ങളും രംഗത്ത്. പതിനായിരങ്ങള്‍ കടുത്ത ദുരിതം നേരിടുന്ന കുട്ടനാട്ടില്‍ രാപകല്‍ ഭേദമന്യേ കര്‍മരംഗത്തുള്ള സേവാഭാരതി പ്രവര്‍ത്തകര്‍ക്ക് ഇവരുടെ പിന്തുണ  ഊര്‍ജം പകരുന്നു.

 വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന സമിതിയുടെ ധനസഹായം സംസ്ഥാന അധ്യക്ഷന്‍ എസ്.ജെ.ആര്‍. കുമാര്‍ ഇന്നലെ കുട്ടനാട്ടിലെത്തി സേവാഭാരതിക്ക് കൈമാറി. ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് പ്രസാദ് ബാബു എറ്റുവാങ്ങി. സേവാഭാരതി സംസ്ഥാന സംഘടനാ സെക്രട്ടറി യു.എന്‍. ഹരിദാസ്, ആര്‍എസ്എസ് വിഭാഗ് സഹ സംഘചാലക് വി.എന്‍. രാമചന്ദ്രന്‍, ജില്ലാ കാര്യവാഹ് എ.വി. ഷിജു എന്നിവര്‍ പങ്കെടുത്തു. വിഎച്ച്പി സംസ്ഥാന സംഘടനാ സെക്രട്ടറി എം.സി. വത്സന്‍, ട്രഷറര്‍ ശ്രീനിവാസപ്രഭു, മഠം മന്ദിര പ്രമുഖ് ആര്‍. ബാബു, ഹിന്ദു ഐക്യവേദി സംസ്ഥാന സംഘടനാ സെക്രട്ടറി സി. ബാബു, വിഎച്ച്പി വിഭാഗ് സെക്രട്ടറി  പി.ആര്‍. ശിവശങ്കരന്‍, ജില്ലാ സെക്രട്ടറി എം.ജയകൃഷ്ണന്‍, ജില്ലാ ഉപാധ്യക്ഷന്‍ സുരേഷ് കാവ്യ എന്നിവര്‍ സംസ്ഥാന അധ്യക്ഷനൊപ്പം നെടുമുടി, പൊങ്ങ പ്രദേശങ്ങളിലെ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ നല്‍കി. 

 

"സുപ്രീം ഇന്‍ഡസ്ട്രീസ് കുട്ടനാട്ടിലെ ദുരിതബാധികര്‍ക്ക് നല്‍കുന്ന സില്‍പോളിനുകള്‍ ആര്‍എസ്എസ് പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍ എറ്റുവാങ്ങുന്നു. ലക്ഷ്മികാന്ത്, ശ്രീകാന്ത് പൈ തുടങ്ങിയവര്‍ സമീപം"

ഗുജറാത്ത് ആസ്ഥാനമായ സുപ്രീം ഇന്‍ഡസ്ട്രീസ് 1096 സില്‍പോളിന്‍ സേവാഭാരതിക്ക് എത്തിച്ചു നല്‍കി. ടെന്റുകളും മറ്റും നിര്‍മിക്കുന്നതിന് ഇത് സഹായകമാണ്. മഴയില്‍ തകര്‍ന്ന് ചോര്‍ന്നൊലിക്കുന്ന വീടുകളും സ്ഥാപനങ്ങളും സംരക്ഷിക്കാനും ഉപയോഗിക്കാനാകും. ആര്‍എസ്എസ് പ്രാന്തപ്രചാരക് പി. എന്‍. ഹരികൃഷ്ണകുമാറിന് റീജിയണല്‍ മാര്‍ക്കറ്റിങ് മാനേജര്‍ ലക്ഷ്മികാന്ത് ഇവ കൈമാറി. ഡിസ്ട്രിബ്യൂട്ടര്‍ ശ്രീകാന്ത് പൈ പങ്കെടുത്തു.

 ഇന്നലെ സേവാഭാരതിയുടെ മെഡിക്കല്‍ ടീമിന്റെ നേതൃത്വത്തില്‍ രണ്ട് ആരോഗ്യ ക്യാമ്പുകള്‍ നടത്തി. കിംസ് ആശുപത്രിയിലെ ഡോ. രഞ്ജിത്ത് ഹരി, സേവാഭാരതി സംഭാഗ് സംഘടനാ സെക്രട്ടറി എസ്. ജയകൃഷ്ണന്‍, തിരുവനന്തപുരം ജില്ലാ ജനറല്‍ സെക്രട്ടറി പ്രസന്നകുമാര്‍, സെക്രട്ടറി മോഹനന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എടത്വ പഞ്ചായത്ത് പത്താം വാര്‍ഡ് ലക്ഷംവീട് കോളനിയിലും നെടുമുടി വൈശ്യംഭാഗത്തുമാണ് മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.