ട്രോളി ഡിജെ ടവര്‍ സ്പീക്കറുമായി ‘എയ്‌സെന്‍

Monday 13 August 2018 1:24 am IST

മുംബൈ: എയ്‌സെന്‍ ഇന്ത്യയുടെ ആദ്യത്തെ ട്രോളി ഡിജെ ടവര്‍ സ്പീക്കറുകള്‍ വിപണിയില്‍. അ20ഡഗആ830 എന്ന മോഡലാണ് എയ്‌സെന്‍ പുറത്തിറക്കിയത്.

ഇലക്‌ട്രോണിക് ഡ്രം പാഡോടു കൂടിയ സ്പീക്കറിന്റെ വില 24,990 രൂപയാണ്. 

സുഗമമായി നീക്കാവുന്ന കാസ്റ്റര്‍ വീലുകളോടെയാണ് സ്പീക്കര്‍ രൂപകല്‍ പ്പന ചെയ്തിരിക്കുന്നത്. 

ഇലക്‌ട്രോണിക് ഗിറ്റാര്‍, വയര്‍ലെസ് മൈക്ക് എന്നിവ ബന്ധിപ്പിക്കാനുള്ള സൗകര്യവും ഈ സ്പീക്കറിലുണ്ട്. പ്രൊഫഷണല്‍ ഡിജെ പാര്‍ട്ടികളിലും വീടുകളിലും ഒരുപോലെ ഉപയോഗിക്കാമെന്ന സവിശേഷതയുമുണ്ട്. 20000 പിഎംപിഒ വാട്ട് ഔട്ട്പുട്ടോടു കൂടിയ ത്രീവേ ശബ്ദ സംവിധാനം, ബ്ലൂടൂത്ത്, എഫ്എം റേഡിയോ, റിമോട്ട് കണ്‍ട്രോള്‍, 7-ബാന്‍ഡ് ഇക്വലൈസര്‍ എന്നീ സംവിധാനങ്ങളും അ20ഡഗആ830 സ്പീക്കറില്‍ ഉണ്ട്. 

താളത്തിനനുസരിച്ച് പ്രകാശം വിതറുന്ന എല്‍ഇഡി സംവിധാനം സംഗീതം കേട്ടുമാത്രമല്ല കണ്ടും ആസ്വദിക്കാനുള്ള അവസരം ഒരുക്കുന്നു. 

ആകര്‍ഷകമായ രൂപവും അത്യാധുനിക സാങ്കേതിക സൗകര്യങ്ങളും സംയോജിപ്പിച്ച് ഇന്ത്യന്‍ ഓഡിയോ വിപണിയില്‍ ചരിത്രം സൃഷ്ടിക്കാനൊരുങ്ങുകയാണ് എയ്‌സെന്‍ എന്ന്  എയ്‌സെന്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ വിനീത് അഗര്‍വാള്‍ പുതിയ മോഡല്‍ പുറത്തിറക്കിക്കൊണ്ട് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.