കൊച്ചി: കനത്ത മഴയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് താങ്ങാകാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ സംഭാവന നല്‍കുമെന്ന് വ്യവസായി എം.എ.യൂസഫലി.
താരസംഘടനയായ അമ്മ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം നല്‍കിയിരുന്നു. തമിഴ് സൂപ്പര്‍ താരങ്ങളായ സൂര്യയും സഹോദരന് കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കും. നടന് കമലഹാസനും 25 ലക്ഷം രൂപ സംഭാവന ചെയ്തു.
പുതുച്ചേരി സര്‍ക്കാര്‍ ഒരു കോടി രൂപ സഹായം നല്‍കും.
മറ്റൊരു വ്യവസായി ബി.ആര്.ഷെട്ടി രണ്ട് കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: