തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന് ബിജെപി നിവേദനം നല്കി. പ്രളയം വരുത്തിയ നാശനഷ്ടങ്ങളെ സംബന്ധിച്ച് സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിവേദനം സമര്‍പ്പിച്ചത്.
അടിയന്തരമായി കേന്ദ്രസഹായം ഇക്കാര്യത്തില്‍ ഉണ്ടാവണമെന്ന് അദ്ദേഹം നിവേദനത്തില്‍ ആവശ്യപ്പെട്ടു. ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി എം. ഗണേശന്, ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ പി.എം വേലായുധന് തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പ മുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: