കൊല്ലത്ത് കെഎസ്ആര്‍ടിസി ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു

Monday 13 August 2018 7:37 am IST
ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ ട്രക്ക് ഡ്രൈവറുടെ മൃതദേഹം വാഹനത്തിനുള്ളില്‍ നിന്ന് പുറത്തെടുക്കാനായില്ല.

കൊല്ലം: കൊട്ടിയം ഇത്തിക്കരയില്‍ കെഎസ്ആര്‍ടിസി ബസും ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. കെ.എസ്.ആര്‍.ടി.സി ഡ്രൈവറായ മലപ്പുറം സ്വദേശി അബ്ദുള്‍ അസീസ്(47) കണ്ടക്ടര്‍ താമരശ്ശേരി തെക്കേ പുത്തന്‍പുരയില്‍ സുഭാഷ് ടി.കെ, ലോറി ഡ്രൈവര്‍ തിരുനെല്‍വേലി കേശവപുരം സ്വദേശി ഗണേഷ് എന്നിവരാണ് മരിച്ചത്. 12 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഏഴുപേരുടെ നില ഗുരുതരമാണ്. രാവിലെ 6.50യായിരുന്നു അപകടം.

പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും തിരുവനന്തപുരത്തു നിന്ന് കോയമ്പത്തൂരിലേക്ക് പോവുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. ബസ് ലോറിക്കുള്ളിലേക്ക് കയറിയ നിലയിലാണ്. പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി ലോറിയുടെ മുന്‍ഭാഗം പൊളിച്ചു മാറ്റിയാണ് ഡ്രൈവറെ പുറത്തെടുത്തത്. പരിക്കേറ്റവരെ കൊല്ലം ജില്ലാ ആശുപത്രിയിലും കൊട്ടിയം ഹോളിക്രോസ്, കിംസ് ആശുപത്രികളിലും പ്രവേശിപ്പിച്ചു. ഇതില്‍ ഏഴു പേര്‍ സ്ത്രീകളാണ്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.